അവരുടെ പ്രശ്നത്തിന്ടെ അടിത്തറകിടക്കുന്നത് തങ്ങള്‍ എന്തു ചെയ്താലും അത് ഇഖാമത്തുദ്ദീനും ഇബാദത്തും ദ അ്‌വത്തും ആകുമെന്നും മറ്റുള്ളവര്‍ എന്തു ചെയ്താലും അത് മുസ്ലിം സമൂഹത്തിന്ടെ ഐക്യത്തിനും യോജിപ്പിനും എതിരെ ചിത്രതക്കും മറ്റും കാരണമാകുമെന്നും അത് ശിര്‍ ക്കാകുമെന്നും അവര്‍ ധരിച്ചതുകൊന്ടാണ്.
ഉദാഹരണമായി അവര്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തുമ്പൊള്‍ അവര്‍ കരുതുന്നത് അത് ഇഖാമത്തുദ്ദീനാണ് എന്നാണ്.അവര്‍ കൊക്ക കോള കമ്പനിക്കെതിരെയുള്ള ഉപരോധം ഇബാദത്തായി മനസ്സിലാക്കുന്നു..അവര്‍ നല്ല പൊടികള്ളിനുള്ള സമരം ദ അ്‌വത്തായി മനസ്സിലാക്കുന്നു.അതിനവര്‍ ക്ക് ന്യായങ്ങളുമുന്ട്.പ്രവാചക ജീവിതത്തിലെ ജനസമ്പര്‍ ക്കങ്ങളും ജനസേവനങ്ങളും എല്ലാം ഇഖാമത്തുദ്ദീനിന്ടെ ഭാഗമായ ദ അ്‌വത്ത് തന്നെയായിരുന്നില്ലേ എന്ന ചോദ്യം .എന്നാല്‍ അത് മാത്രമായിരുന്നില്ല പ്രവാചക ജീവിതമെന്നത് അവര്‍ തിരിച്ചറിയാതെ പോകുന്നു.
മറിച്ച് ഏതെങ്കിലും പ്രഭാഷണങ്ങളിലോ മറ്റോ ഖുര്‍ആനോ ഹദീസോ വന്നു പോയല്‍ അത് മുസ്ലിം സമൂഹത്തിന്ടെ ഐക്യത്തിനും യോജിപ്പിനും ചിത്രതക്കും കാരണമാകുമെന്നും കരുതി,ഖുര്‍ ആനും ഹദീസും കടന്നുവരാത്ത വിഷയങ്ങള്‍ സം സാരിക്കാന്‍ പാകത്തില്‍ അവര്‍ വിഷയങ്ങളും കാമ്പയിനുകളും തിരഞ്ഞെടുക്കുന്നു. ആ നിലക്ക് ഇസ്ലാമിക ദ അ്‌വത്തിനുപയോഗിക്കേന്ട യുവത്വത്തെ കിനാലൂര്‍ സമരത്തിലും ദേശീയപാത വികസന സമരത്തിലും മറ്റും ചിലവഴിക്കുന്നു.
ഈ ഒരു അവസ്ഥ അവര്‍ക്ക് വന്നു പെടാനുള്ള കാരണം ഇസ്ലാമില്‍ ഒരോകാര്യത്തിനുമുള്ള പ്രാധാന്യം അവര്‍ ആ നിലക്കു മനസ്സിലാക്കിയില്ല എന്നുള്ളതാണ്. പ്രതിരോധസമരങ്ങളെ ഇസ്ലാമിലെ ദ അ്‌വത്തായി കാണുന്നു.ഏതെങ്കിലും സം ഘടനകളില്‍ മെമ്പര്‍ ഷിപ്പ് എടുക്കുന്നത് ഇസ്ലാം ശക്തമായി വിരോധിച്ച ശിര്‍ ക്കായും കാണുന്നു.ഇന്ത്യയിലെ ഗവണ്‍ മെന്റിനെ താഗൂത്തായും കാണുന്നു.എന്നാല്‍ ആ താഗൂത്ത് ഗവണ്‍ മെന്റിനെ കോടതികളില്‍ തങ്ങളുടെ അസ്തിത്വം നില നിറ്ത്താന്‍ പോയി വിധി തേടി പോകുന്നത് അവര്‍ ക്ക് ഇഖാമത്തുദ്ദീന്‍ ആയി വരികയും ചെയ്യുന്നു.
ഇഖാമത്തുദ്ദീനിന്റെ പേരുപറഞ്ഞ് ഇവിടെ രംഗപ്രവേശനം ചെയ്ത മൌദൂദി സാഹിബിന്റെ അനുയായികള്‍ക്കായി.............. അവരുടെ തെറ്റുതിരുത്തലിനായി............ അവരുടെ വിജയത്തിനായി.......... അവരുടെ നന്മക്കായി........
ഇസ്ലാഹിപ്രസ്ഥാനം കേരളത്തില്‍
ജമാഅത്ത് ഇസ്ലാമിയുടെ രൂപീകരണപശ്ചാത്തലം കളിലുണ്ടായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യമാണെന്നു 'ജമാഅത്ത്ഇസ്ലാമി മതേതരഭാരതത്തില്‍ ' എന്ന ലഘുപുസ്തകത്തില്‍ നജാത്തുള്ള സിദ്ധീഖി പറയുന്നു.അതായത് ബ്രിട്ടീഷുകാര്‍ ഇന്ത്യാരാജ്യം വിട്ടാല്‍ ഇനിയാര് ഭരിക്കണം എന്ന ചിന്തയില്‍ നിന്നാണ് ജമാഅത്തിന്‍റെ രൂപീകരണം എന്നര്‍ത്ഥം.തീര്‍ത്തും രാഷ്ട്രീയമായ പ്ലാറ്റ്ഫോമില്‍ പടുത്തുയര്‍ത്തപെട്ട ജമാഅത്ത് ഇസ്ലാമിക്ക് അത്കൊണ്ട്തന്നെ ഇസ്ലാമിലെ പ്രമാണങ്ങളെ ആ നിലക്ക് വളച്ച് ഒടിക്കേണ്ടി വന്നിട്ടുണ്ട്.അബുല്‍ അഅ് ലാ മൌദൂദി ആണ് ഈ പ്രസ്ഥാനത്തിന്‍റെ ആചാര്യന്‍.
No comments:
Post a Comment